കുവൈത്ത് സിറ്റി: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) കേന്ദ്ര കമ്മിറ്റിയും വനിതാവേദിയും സംയുക്തമായി മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ നൽകി. കോഒാഡിനേറ്റർ ജി.പി.ബിജു കേന്ദ്ര കമ്മിറ്റി ട്രഷറർ ജോയ് നന്ദനത്തിന് തുക കൈമാറി.
സക്സസ് ലൈൻ ഓഡിറ്റോറിയത്തിൽ ചേർന്ന കേന്ദ്ര എക്സിക്യൂട്ടിവ് യോഗത്തിൽ പ്രസിഡൻറ് കെ.വിജയൻ അധ്യക്ഷത വഹിച്ചു. പി.ബി.ബിനു, കേളോത്ത് വിജയൻ, പി. ചന്ദ്രശേഖരൻ, ഗോപിനാഥൻ ഗംഗോത്രി, ജി.പി. ബിജു, എ.ജി. മോഹൻദാസ്, കെ. ഗോപിനാഥൻ, ശ്രീജ രവി, വി. ഷനിൽ, ഹരി ശ്രീലയം, സുജ റെജിമോൻ, കെ.ടി. ബിജു, എം.ജി. റെജിമോൻ, വി.കെ. സജീവ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സുശാന്ത് സുകുമാരൻ സ്വാഗതവും ട്രഷറർ ജോയ് നന്ദനം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.