Posted On
date_range Updated On
date_range ശൈഖ് ജാബിർ അൽ മുബാറക് അസ്സബാഹിന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി അനുശോചിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് മുൻ പ്രധാന മന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അസ്സബാഹിന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. 2011 മുതൽ 2019 വരെ കുവൈത്ത് പ്രധാനമന്ത്രിയായിരുന്നു ശൈഖ് ജാബിർ അൽ മുബാറക്.
മുമ്പ് പ്രതിരോധ മന്ത്രിയായും ഉപപ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒട്ടേറെ പരിഷ്കാരങ്ങൾ നടപ്പാക്കിയ ഭരണാധികാരിയായിരുന്നു ശൈഖ് ജാബിർ അൽ മുബാറക് അസ്സബാഹെന്ന് കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.