കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ ഹിജ്‌റ അനുസ്മരണം ഫൈസി എടയാറ്റൂർ
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹിജ്‌റ അനുസ്മരണം സംഘടിപ്പിച്ചു. അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം ചെയ്തു. മഹ്‌മൂദ് റാഫി ഹസനി പുല്ലഞ്ചേരി ഹിജ്‌റ അനുസ്‌മരണ പ്രഭാഷണം നിർവഹിച്ചു.
പ്രതിസന്ധികളിൽ ക്ഷമ കൈവിടാതെ വിശ്വാസം മുറുകെ പിടിക്കുകയുമാണെങ്കിൽ അല്ലാഹുവിന്റെ സഹായം സുനിശ്ചിതമാണെന്ന സന്ദേശമാണ് ഹിജ്റ ഓർമപ്പെടുത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. മുസ്തഫ ദാരിമി പ്രാർത്ഥന നിർവഹിച്ചു. ദിക്റ് മജ്‌ലിസിന് മുഹമ്മദ് അമീൻ മുസ്‌ലിയാർ നേതൃത്വം നൽകി. സെക്രട്ടറി അബ്ദുൽ ഹമീദ് അൻവരി സ്വാഗതവും അബ്ദുൽ ഹകീം മുസ്‌ലിയാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.