കെ.കെ.ഐ.സി മദ്റസ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് ശൈഖ് സത്താം ഖാലിദ് അൽ
മുസയ്യിൻ ഉദ്ഘാടനം ചെയ്യുന്നു
മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇസ്ലാഹീ മദ്റസകളിൽ നിന്നും ജി.സി.സി പബ്ലിക്ക് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
കുവൈത്ത് മതകാര്യ മന്ത്രാലയം വിദേശ്യകാര്യ വിഭാഗം ഡയറക്ട്ടർ ശൈഖ് സത്താം ഖാലിദ് അൽ മുസയ്യിൻ ഉദ്ഘാടനം ചെയ്തു. മദ്റസ വെബ് പോർട്ടലിന്റ ലോഞ്ചിങും അദ്ദേഹം നിർവഹിച്ചു. റിഗായ് ഔഖാഫ് ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന പരിപാടിയിൽ കെ.കെ.ഐ.സി വൈസ് പ്രസിഡന്റ് സി.പി.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
ഇസ്ലാഹീ മദ്റസകളുടെ ചരിത്രവും, ദൗത്യവും എന്ന വിഷയത്തിൽ നടന്ന ടേബിൾ ടോക്കിൽ കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ പ്രസിഡന്റ് പി.എൻ.അബ്ദുല്ല ലത്തീഫ് മദനിയുമായി പ്രധാന അധ്യാപകരായ ശമീർ മദനി, സ്വാലിഹ് സുബൈർ, അബ്ദുറഹിമാൻ അബ്ദുൽ ലത്തീഫ്, സജു ചെംനാട്, റമീസ് ജഹറ എന്നിവർ ആശയ വിനിമയം നടത്തി.
വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കേന്ദ്ര സെക്രട്ടറിയേറ്റ് ഭാരവാഹികൾ, മദ്റസ പ്രധാന അധ്യാപകർ, പി.ടി.എ പ്രസിഡന്റുമാർ എന്നിവർ നിർവഹിച്ചു.
എജുക്കേഷൻ സെക്രെട്ടറി അബ്ദുൽ അസീസ് നരക്കോട് സ്വാഗതവും, സുനാഷ് ഷുക്കൂർ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.