ഇൻകാസ് കുവൈത്ത് 'ഓണപ്പെരുമ' എം.ജെ.സെബാസ്റ്റ്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു


ആഘോഷമായി ഇൻകാസ് കുവൈത്ത് 'ഓണപ്പെരുമ'

കുവൈത്ത് സിറ്റി: സ്നേഹത്തിന്റെയും സമത്വത്തിന്റെയും സന്ദേശവുമായി ഇൻകാസ് കുവൈത്ത് ഓണാഘോഷം. 'ഓണപെരുമ -2026' എന്ന പേരിൽ നടന്ന ആഘോഷം എം.ജെ.സെബാസ്റ്റ്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇൻകാസ് കുവൈത്ത് ചെയർമാൻ രാജീവ് നടുവിലേമുറി അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥിയായി എത്തിയ കുന്നത്തൂർ എം.എൽ.എയും ആർ.എസ്.പി. നേതാവുമായ ഉല്ലാസ് കോവൂർ മുഖ്യപ്രഭാഷണം നടത്തി.

മെഡക്സ് മെഡിക്കൽ ഗ്രൂപ്പ്‌ സി.ഇ.ഒ ഷറഫുദ്ദീൻ കണ്ണേത്ത്, ഡോ.എം എസ്. ഹൈദർ അലി, തോമസ് പള്ളിക്കൽ, പ്രോഗ്രാം കൺവീനർ ജെയിംസ് വി.കൊട്ടാരം, മീഡിയ കൺവീനർ മധു മാഹി, വനിത കൺവീനർ സാറാമ്മ ജോൺസ്‌, യൂത്ത് വിംഗ് കൺവീനർ ഉസാമ വാഹിദ്, പ്രോഗ്രാം ജോയിന്റ് കൺവീനർ ബിജു അലക്സാണ്ടർ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി അനൂപ് സ്വാഗതവും ട്രഷറർ അലക്സ് മാത്യു പുത്തൂർ നന്ദിയും പറഞ്ഞു.

വിശിഷ്ടാതിഥികൾക്കുള്ള ഉപഹാരങ്ങൾ ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, കുര്യൻ തോമസ് പൈനുംമൂട്ടിൽ, ഷെറിൻ മാത്യു കൊട്ടാരം, തമ്പി ലൂക്കോസ് എന്നിവർ ചേർന്ന് കൈമാറി. നാടൻപാട്ടുകൾ, സിനിമ ഗാനങ്ങൾ, ഫ്യൂഷൻ മ്യൂസിക്, നാടോടി നൃത്തങ്ങൾ, ഇൻസ്‌ട്രുമെന്റൽ മ്യൂസിക്, റോക്ക് ഡാൻസ്, തിരുവാതിര, എന്നിവയോടൊപ്പം മഹാബലി വരവ് എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. പൗർണ്ണമി സംഗീതും ആൻസി സോണിയും പരിപാടികൾ നിയന്ത്രിച്ചു. ഓണസദ്യയും ഒരുക്കി.

Tags:    
News Summary - Grand Onam Celebration in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.