കെ.കെ.എം.എ കുടുംബ സംരക്ഷണ പദ്ധതി വിഹിത വിതരണം അഡ്വ.ഫാത്തിമ തഹ്‌ലിയ
എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കെ.കെ.എം.എ കുടുംബ സംരക്ഷണ പദ്ധതി വിഹിത വിതരണം
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) കുടുംബ സംരക്ഷണ പദ്ധതി വിഹിത വിതരണം അഡ്വ.ഫാത്തിമ തഹ്‌ലിയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് എം.എസ്.എസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കെ.കെ.എം.എ അംഗമായിരിക്കെ മരണപ്പെട്ട 14 അംഗങ്ങളുടെ കുടുംബങ്ങൾക്കുള്ള ആദ്യ ഘട്ട സഹായവും 22 അംഗങ്ങളുടെ കുടുംബങ്ങൾക്കുള്ള രണ്ടാം ഘട്ട സഹായവും വിതരണവും ചെയ്തു. അംഗങ്ങളായിരിക്കെ മരണപ്പെട്ട 310 പേരുടെ കുടുംബങ്ങൾക്ക് കെ.കെ.എം.എ ഇതുവരെ ഈ പദ്ധതി പ്രകാരം സഹായം വിതരണം ചെയ്തിട്ടുണ്ട്. പ്രസിഡണ്ട് റസാഖ് മേലടി അധ്യക്ഷത വഹിച്ചു. കെ.കെ.എം.എ മുൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് തയ്യിൽ മുഖ്യപ്രഭാഷണം നടത്തി. കെയർ ഫൗണ്ടേഷൻ ചെയർമാൻ എൻ.എ. മുനീർ പദ്ധതി വിശദീകരിച്ചു.
മുഖ്യ രക്ഷാധികാരി സിദ്ദീഖ് കൂട്ടുംമുഖം, മുൻ സി.എഫ്.ഒ മുഹമ്മദ് അലി മാത്ര, സംസ്ഥാന രക്ഷാധികാരി കെ.കെ. അബ്ദുല്ല എന്നിവർ ആശംസ നേർന്നു. പദ്ധതി വിഹിതം കുടുംബാംഗങ്ങൾക്കായി കെ.കെ.എം.എ മുഖ്യ രക്ഷാധികാരി സിദ്ദീഖ് കൂട്ടുംമുഖം ഏറ്റുവാങ്ങി. നാസർ ഫൈസി കൂടത്തായി പ്രാർത്ഥന നിർവഹിച്ചു. കെ.കെ.എം.എ സ്റ്റേറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി എ.വി.മുസ്തഫ സ്വാഗതവും അലിക്കുട്ടി ഹാജി നന്ദിയും പറഞ്ഞു. യു.എ.ബക്കർ, സലിം അറക്കൽ, എം.കെ.മുസ്തഫ, അബ്ദു കുറ്റിച്ചിറ, എം.സി.ഷറുദ്ദീൻ, പി.കെ. കുട്ട്യാലി, ഷബീർ അലി, അഷ്‌റഫ് ബാലുശ്ശേരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.