ഡൽഹി പൊലീസ് അതിക്രമം: ഇൻകാസ് കുവൈത്ത് പ്രതിഷേധിച്ചു

കുവൈത്ത് സിറ്റി: ഡൽഹിയിൽ ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മന്ത്രിമാരും പ്രതിപക്ഷ എം.പിമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ റോഡിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാറിന്റെ നടപടിയെ ഇൻകാസ് കുവൈത്ത് അപലപിച്ചു.

ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ തകർത്ത പരീക്ഷാ അഴിമതികളിൽ നിന്നും ഭരണകൂടത്തിന്റെ കൊള്ളരുതായ്മകളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനും, ജനകീയ ശബ്ദങ്ങളെ അടിച്ചമർത്താനുമാണ് മോഡി സർക്കാർ ഇത്തരം മാർഗ്ഗങ്ങൾ അവലംബിക്കുന്നത്.

ജനങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന ജനനായകരെ വേട്ടയാടാമെന്നത് നരേന്ദ്ര മോഡിയുടെ വ്യാമോഹം മാത്രമാണ്. മോദി സർക്കാരിന്റെ ജനദ്രോഹ-ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ധീരമായി പൊരുതുന്ന നേതാക്കൾക്കും പ്രവർത്തകർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും ഇൻകാസ് കുവൈത്ത് വ്യക്തമാക്കി. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ഈ പോരാട്ടത്തിന് പൂർണ്ണ പിന്തുണയും അറിയിച്ചു.

Tags:    
News Summary - Incas Kuwait protests against Delhi Police atrocities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.