Posted On
date_range Updated On
date_range ലബനാനിലെ പൗരന്മാരോട് ഉടൻ വിട്ടുപോരാൻ കുവൈത്ത്
കുവൈത്ത് സിറ്റി: ലബനാനിലുള്ള എല്ലാ പൗരന്മാരോടും ഉടൻ പ്രദേശം വിട്ടുപോരാൻ കുവൈത്ത് വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. ലബനാനിൽ തുടരുന്നവർ ബെയ്റൂത്തിലെ എംബസിയുടെ അടിയന്തര ഫോൺ നമ്പറിലോ മന്ത്രാലയത്തിന്റെ അടിയന്തര ഫോണുകളിലോ ബന്ധപ്പെടണമെന്നും അറിയിച്ചു. ലബനാനിലും ബെയ്റൂത്തിലും ഇസ്രായേൽ ആക്രമണം രൂക്ഷമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് കുവൈത്ത് പൗരന്മാർക്ക് പ്രത്യേക നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.