കുവൈത്ത് ഇന്ത്യൻ റസ്റ്റാറന്റ് അസോസിയേഷൻ അഹമ്മദി ഗവർണറേറ്റ് ഏരിയ കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ റസ്റ്റാറന്റ് അസോസിയേഷൻ (കിറ) നാലാമത്തെ ഏരിയ കമ്മിറ്റി അഹമ്മദി ഗവർണറേറ്റിന്റെ കീഴിൽ രൂപംകൊണ്ടു. കാലിക്കറ്റ് ലൈഫ് മെഹ്ബൂല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജന. സെക്രട്ടറി ബഷീർ ഉദിനൂർ സ്വാഗതം പറഞ്ഞു. ചെയർമാൻ സിദ്ദീഖ് വലിയകത്ത് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ റഷീദ് തക്കാര സംഘടന പ്രവർത്തനങ്ങൾ വിവരിച്ചു.
ഭാരവാഹികൾ: എം.കെ. നമ്പ്യാർ (പ്രസി), സജീവ് നാരായണൻ, എം. അബ്ദുൽ ഖാദർ (വൈ.പ്രസി), സൈനുദ്ദീൻ കടിഞ്ഞിമൂല (ജന. സെക്ര), ഷിബില്‍ തക്കാര, യാസർ അറഫാത്ത് (ജോ. സെക്ര), എ.ജി. കുഞ്ഞബ്ദുല്ല (ട്രഷ), അൻസാർ തലശ്ശേരി, വിജോ വർഗീസ്, മൻസൂർ ഫിന്താസ്, സകീർ കൊട്ടാരത്തിൽ, ഹമീദ് കുനിയിൽ, ഷാഫി ഹല, ഒ.കെ. നൗഷാദ്, ആമീറ് ടേസ്റ്റി, ഹംസ, മുഹമ്മദ് കിച്ചൻസ്, ഷെഹീർ മകാനി, ഫിർദൗസ് ഡെയ്ലി ഫ്രഷ്, സിൽസില മുസ്തഫ, വി.പി. നജീബ്, റഷീദ് തകാര, ബഷീർ ഉദിനൂർ, നാസർ പട്ടാമ്പി, റഫീഖ് താജ്, മിഗ്ദാദ്, ഗഫൂർ, അബ്ദുൽ കാദർ, റാഷിദ്, എം.ടി. ബഷീർ നാസർ, അക്ബർ ശോഭ (എക്സിക്യൂട്ടിവ് അംഗങ്ങൾ).
തെരഞ്ഞെടുപ്പിനുശേഷം നടന്ന യോഗം പ്രസിഡന്റ് എം.കെ. നമ്പ്യാർ നിയന്ത്രിച്ചു. വൈസ് പ്രസിഡന്റുമാരായ സജീവ് നാരായണൻ, എം. അബ്ദുൽ ഖാദർ, സൈനുദ്ദീൻ കടിഞ്ഞിമൂല, ട്രഷറർ എ.ജി. കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു. അഡ്ഹോക്ക് കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം സി. ഹനീഫ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.