കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യക്കാർക്ക് വാട്സാപ് ഹെൽപ്ലൈൻ സേവനുമായി എംബസി. വിവിധ വിഭാഗം സേവനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും പരാതികൾ അറിയിക്കാനുമായി 12 വാട്സ് ആപ്പ് ഹെൽപ് ലൈൻ നമ്പറുകളാണ് ഏർപ്പെടുത്തിയത്. നിലവിലുള്ള ലാൻഡ് ലൈൻ, മൊബൈൽ നമ്പർ, ഈ മെയിൽ, നേരിട്ടുള്ള സന്ദർശന സൗകര്യങ്ങൾക്ക് പുറമേയാണ് വാട്സാപ് സൗകര്യവും ഏർപ്പെടുത്തിയത്. പേര്, വിലാസം ബന്ധപ്പെടേടേണ്ട നമ്പർ മുതലായ വിവരങ്ങൾ ഉൾപ്പെടുത്തി വേണം പരാതിയും നിർദേശവും അയക്കാൻ.
ഗാർഹിക തൊഴിലാളികളുടെ പ്രശ്നങ്ങളിൽ പരാതികൾ അറിയിക്കാനും അന്വേഷണങ്ങൾക്കും +965-51759394, +965-55157738 എന്നീ നമ്പറുകളിൽ വിളിക്കുകയോ വാട്സാപ് മെസേജ് അയക്കുകയോ ചെയ്യാം. മറ്റു വിഭാഗങ്ങളിലേക്കുള്ള പരാതികളും അന്വേഷണങ്ങളും ടെക്സ്റ്റ് മെസ്സേജുകൾ വഴി മാത്രമേ സ്വീകരിക്കൂ. അതേസമയം, എംബസിയുടെ ലാൻഡ് ലൈൻ നമ്പറിലേക്ക് വിളിക്കാവുന്നതാണ്. ഞായർ മുതൽ വ്യാഴം വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ വൈകീട്ട് 4.30 വരെ സമയത്താണ് എമർജൻസി ഹെൽപ്ലൈൻ നമ്പർ ഒഴികെയുള്ളതിൽ മറുപടി ലഭിക്കുക.
പാസ്പോർട്ട് (കോൺസുലർ വിങ് +965-65501767), വിസ, ഒ.സി.െഎ, അറ്റസ്റ്റേഷൻ, പലവക സേവനങ്ങൾ (കോൺസുലർ വിങ് +965-65501013), ഹോസ്പിറ്റൽ, അടിയന്തര ചികിത്സ സഹായം (കമ്യൂണിറ്റി വെൽഫെയർ +965-65501587), മരണ രജിസ്ട്രേഷൻ (കമ്യൂണിറ്റി അഫയർ +965-65505246), കുവൈത്തിലെ ഇന്ത്യൻ സംഘടനകൾ (കമ്യൂണിറ്റി അഫയർ +965-65501078), വനിത ഗാർഹികത്തൊഴിലാളികൾ (ലേബർ വിങ് +965-65501754), വിസ 14,18 ലേബർ & പുരുഷ ഗാർഹികത്തൊഴിലാളികൾ (ലേബർ വിങ് +965-65501769), കൊമേഴ്സ്യൽ അറ്റസ്റ്റേഷൻ (കൊമേഴ്സ് വിങ് +965-65505097), എമർജൻസി ഹെൽപ്ലൈൻ (അഡ്മിനിസ്ട്രേഷൻ വിങ് +965-65501946), പാസ്പോർട്ട് പതിവ് അന്വേഷണങ്ങൾ (ഒൗട്ട്സോഴ്സ് സെൻറർ +965-65506360) എന്നിവയാണ് മറ്റു വാട്സാപ് നമ്പറുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.