കുവൈത്ത് സിറ്റി: കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുവരുേമ്പാൾ ചൈനയിൽനിന്ന് കൂടുതൽ പരിശോധന ഉപകരണങ്ങൾ എത്ത ിച്ച് കുവൈത്ത് പ്രതിരോധ നടപടി ശക്തമാക്കി. സൈനിക വിമാനത്തിലാണ് പരിശോധന ഉപകരണങ്ങൾ എത്തിച്ചത്. പ്രദേശം ത ിരിച്ച് കൂട്ടമായി പരിശോധന നടത്തുന്നത് ഉൾപ്പെടെ അധികൃതർ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്.
നിലവിൽ ലോക്ഡൗൺ പ്രഖ്യാപിച്ച് ഒറ്റപ്പെടുത്തിയ ജലീബ് അൽ ശുയൂഖ്, മഹബൂല എന്നിവിടങ്ങളിൽ വൻതോതിൽ കോവിഡ് പരിശോധനയാണ് ആലോചിക്കുന്നത്. ജനസംഖ്യയുമായി താരതമ്യം ചെയ്യുേമ്പാൾ ലോകത്തിൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് പരിശോധന നടത്തിയ രാജ്യം കുവൈത്ത് ആണ്.
മിഷ്രിഫ് അന്താരാഷ്ട്ര എക്സിബിഷൻ സെൻററിൽ പ്രത്യേക കേന്ദ്രം സ്ഥാപിച്ച് വൈറസ് ബാധിത പ്രദേശങ്ങളിൽനിന്ന് വന്നവർക്കെല്ലാം പരിശോധന നടത്തിയാണ് കുവൈത്ത് ഇൗ നേട്ടം കൈവരിച്ചത്. ബുധനാഴ്ചത്തെ കണക്കനുസരിച്ച് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 855 ആണ്.
കോവിഡ് വ്യാപനത്തിലെ ഏറ്റവും നിർണായകമായ രണ്ടാം ഘട്ടത്തിലാണ് രാജ്യം ഇപ്പോൾ ഉള്ളത്. സാമൂഹിക വ്യാപനത്തിെൻറ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ കാര്യങ്ങൾ നിയന്ത്രണാതീതമാകുമെന്നാണ് ആശങ്ക. കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങളും െഎ.സി.യുവും ഉൾപ്പെടെ സ്ഥാപിച്ച് കുവൈത്ത് ഏത് സാഹചര്യത്തെയും നേരിടാനുള്ള മുന്നൊരുക്കം നടത്തുന്നുണ്ട്.
കബ്ദ്, അഹ്മദി, മിഷ്രിഫ് എന്നിവിടങ്ങളിൽ സ്ഥാപിച്ച താൽക്കാലിക നിരീക്ഷണ കേന്ദ്രത്തിൽ ആയിരക്കണക്കിന് ആളുകളെ പാർപ്പിക്കാൻ കഴിയും. കൂടുതൽ പരിശോധന ഉപകരണങ്ങൾ അടുത്ത ദിവസങ്ങളിൽ എത്തുമെന്നാണ് ആരോഗ്യ മന്ത്രാലയം സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.