കുവൈത്ത് ഐ.സി.എസ് ഹബ്ബു റസൂൽ പരിപാടിയിൽനിന്ന്
കുവൈത്ത് സിറ്റി: കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ ഗൾഫ് ഘടകമായ ഐ.സി.എസ് കുവൈത്ത് ‘ഹുബ്ബു റസൂൽ’ പ്രോഗ്രാം സംഘടിപ്പിച്ചു. പ്രസിഡന്റ് മുസ്തഫ വഹബി അധ്യക്ഷത വഹിച്ചു.
സബാഹ് നാസിർ മസ്ജിദ് ഇമാം സാദിഖ് ഫലാഹി വെളിമണ്ണ ഉദ്ബോധനം നടത്തി. പ്രവാചകരുടെ ജീവിത ദർശനങ്ങൾ ജീവിതശൈലിയാക്കണമെന്ന് അദ്ദേഹം ഉണർത്തി. അബ്ദുൽ കലാം മൗലവി അമ്പലം കുന്ന് പ്രാർഥനക്ക് നേതൃത്വം നൽകി. ഉമ്മർ എ.പി, ഇ.ടി.കെ. റഫീഖ്, അജ്മൽ നാദാപുരം, ഹാഷിം കല്ലാച്ചി, മുഹമ്മദ് നാദാപുരം എന്നിവർ ആശംസ അർപ്പിച്ചു. ജനറൽ സെക്രട്ടറി അബ്ദുസ്സത്താർ മോങ്ങം സ്വാഗതവും ഷാഫി നരിക്കാട്ടേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.