കുവൈത്ത് സിറ്റി: കുവൈത്ത് ഹാൻഡ്ബാൾ ടൂർണമെൻ്റിന് ശനിയാഴ്ച തുടക്കമാകും. 14 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻ്റിന്റെ 57ാമത് എഡിഷനാണ് ഇത്തവണ. ശൈഖ് സാദ് അൽ അബ്ദുല്ല ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.
1966-1967 സീസണിൽ പ്രാദേശിക ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പായാണ് തുടക്കം. ശേഷം കുവൈത്ത് ഹാൻഡ്ബാൾ അസോസിയേഷൻ രജിസ്റ്റർ ചെയ്ത കൂടുതൽ ടീമുകൾ ഭാഗവാക്കായി. 13 തവണ കരീടം നേടിയ കുവൈത്ത് ക്ലബാണ് ജേതാക്കളിൽ മുന്നിൽ. സാൽമിയ 11, അൽ അറബി 10 തവണ എന്നിങ്ങനെ ജേതാക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.