കുവൈത്ത് സിറ്റി: ചൊവ്വാഴ്ച രാത്രി കുവൈത്തിൽ ഭാഗികമായി ചന്ദ്രഗ്രഹണം ദൃശ്യമായി. അഞ് ചുമണിക്കൂറും 34 മിനിറ്റും നീണ്ട ഗ്രഹണം രാത്രി 9.43ന് ആരംഭിച്ച് പുലർച്ച 3.17 വരെയാണ് ഉണ്ടാ യത്.
രാത്രി 12.30നാണ് പരമാവധി തോതിൽ ഗ്രഹണം ദൃശ്യമായത്. ഗ്രഹണത്തോടനുബന്ധിച്ച് കുവൈത്തിലെ വിവിധ പള്ളികളിൽ പ്രത്യേക നമസ്കാരം നടന്നു.
നഗ്നനേത്രങ്ങൾകൊണ്ടുതന്നെ വ്യക്തമായി ദൃശ്യമായിരുന്നു. സൂര്യപ്രകാശത്തിൽനിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നുപറയുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഇത്തരം സന്ദർഭത്തിൽ ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും. ഭൂമിയെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ചന്ദ്രൻ ഭൂമിയുമായുള്ള ദിശയിൽ സൂര്യനു നേരെ എതിർദിശയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.