കുവൈത്ത് സിറ്റി: കൗതുകമുണർത്തി ഖാദിസിയയിൽ തെരുവുകച്ചവടക്കാരെൻറ സൗജന്യ െഎസ ്ക്രീം വിതരണം. പതിവുപോലെ തെരുവിൽ െഎസ്ക്രീം വിൽക്കുകയായിരുന്ന കച്ചവടക്കാര െൻറ അടുത്തേക്ക് എത്തിയവർ കഴിഞ്ഞദിവസം ആദ്യമൊന്ന് അമ്പരന്നു. സാധനം നൽകിയെങ്കിലും പണം വാങ്ങുന്നില്ല. എല്ലാവർക്കും സൗജന്യമായാണ് നൽകുന്നത്. സംഭവം അന്വേഷിച്ചപ്പോഴാണ് കാര്യമറിയുന്നത്.
അജ്ഞാതനായ ഒരാൾ മുഴുവൻ സ്റ്റോക്കിെൻറയും പണം തന്നുവെന്നും എല്ലാവർക്കും സൗജന്യമായി നൽകാൻ ആവശ്യപ്പെട്ടുവെന്നുമാണ് കച്ചവടക്കാരൻ പറഞ്ഞത്. രാജ്യത്തെ കൊടുംചൂടിൽ കുളിരായി െഎസ്ക്രീം പണം കൊടുക്കാതെതന്നെ കഴിക്കാൻകഴിഞ്ഞതിെൻറ സന്തോഷം വഴിയാത്രക്കാർക്കും വെയിലുകൊണ്ടു വാടാതെ ‘കച്ചവടം’ വേഗം തീർത്ത് മടങ്ങാനാവുന്നതിെൻറ സന്തോഷം കച്ചവടക്കാരനും.
വലിയൊരു പുണ്യം ചെയ്തതിെൻറ സന്തോഷവും സംതൃപ്തിയും അകലെ ആ അജ്ഞാതനും അനുഭവിക്കുന്നുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.