കുവൈത്ത് സിറ്റി: കുവൈത്തിൽ വിവാഹ രജിസ്ട്രേഷൻ ഒാൺലൈൻ വഴിയാക്കുന്നു. നീതിന്യായ മന ്ത്രാലയം ഇതിനായി പുതിയ സംവിധാനം രൂപപ്പെടുത്തിവരുകയാണ്. വാട്സ്ആപ്പിലൂടെ എളുപ്പം വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയും. സൗദി നീതിന്യായ മന്ത്രാലയം നേരത്തേ വിവാഹ രജിസ്ട്രേഷന് വെബ് പോർട്ടൽ ആരംഭിച്ചിരുന്നു. ഇതിെൻറ ചുവടുപിടിച്ചാണ് കുവൈത്തിെൻറയും നീക്കം. കോടതിയിലെത്തി പേപ്പർ ഉപയോഗിച്ച് ചെയ്തുവന്നിരുന്ന രജിസ്ട്രേഷൻ നടപടികൾ ഇതോടെ നിലക്കും. വിവാഹ രജിസ്ട്രേഷന് എത്തുന്നവർ കാരണം കോടതിയിലുണ്ടാവുന്ന തിരക്ക് ഒഴിവാക്കാനും അധികൃതർ ലക്ഷ്യമിടുന്നു.
പുതിയ പരിഷ്കാരം എന്നുമുതലാണ് നടപ്പാക്കുകയെന്ന് വ്യക്തമല്ല. നീതിന്യായ മന്ത്രാലയം ഒരുക്കം പൂർത്തിയാക്കിവരുകയാണ്. ഇ-ഗവേണൻസിലേക്ക് മാറാൻ കുവൈത്ത് അതിവേഗം നടപടികൾ സ്വീകരിച്ചുവരുകയാണ്. രാജ്യത്തെ എല്ലാ സർക്കാർ ഡിപ്പാർട്ട്മെൻറുകളിലും പൊതു ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകൾക്കും ഇ-ഗവേണിങ് സ്മാർട്ട് സിസ്റ്റം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. ഇടപാടുകൾക്കായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങേണ്ട സാഹചര്യത്തിൽ മാറ്റം വരുത്താൻ ഇ-ഗവേണൻസ് വഴി കഴിയുന്നുണ്ട്. ഇനിയും തടസ്സങ്ങൾ ഉണ്ടാവുന്നെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നാണ് സർക്കാറിെൻറ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.