കുവൈത്ത് സിറ്റി: പ്രശസ്ത ഫ്രഞ്ച് കാൻസർ സെന്റർ ഇൻസ്റ്റിറ്റ്യൂട്ട് ഗുസ്താവ്-റൂസിയുമായി അടുത്ത വർഷം നേരിട്ട് സഹകരണ കരാർ ഉണ്ടാക്കാൻ കുവൈത്ത് പദ്ധതിയിടുന്നു. പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദി ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പബ്ലിക് റിലേഷൻസ് ചീഫുമായി നേരിട്ട് ബന്ധപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ രോഗികൾക്ക് ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമമായാണ് നടപടി. ഫ്രഞ്ച് കാൻസർ സെന്ററുമായുള്ള സഹകരണത്തിലൂടെ കുവൈത്തിനെ കാൻസർ ചികിത്സയുടെ റീജനൽ ഹബ് ആക്കി മാറ്റുന്നതിനും ലക്ഷ്യമിടുന്നതായി മന്ത്രി വ്യക്തമാക്കിയതായി മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.