കുവൈത്ത്സിറ്റി: കുവൈത്തിലെ സർക്കാർ ജീവനക്കാർക്കായി അവതരിപ്പിച്ച ഫ്ലെക്സിബ്ൾ പ്രവൃത്തിസമയം ഓപ്ഷനലാണെന്നും നിര്‍ബന്ധമില്ലെന്നും മിനിസ്റ്റേഴ്സ് കൗൺസിൽ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സമയക്രമത്തില്‍ അധികാരികളുടെ വിലയിരുത്തലിനുശേഷം മാത്രമേ തീരുമാനം കൈക്കൊള്ളൂ. നേരത്തേ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ, ആരോഗ്യ മന്ത്രാലയങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ ഫ്ലെക്സിബ്ൾ പ്രവൃത്തിസമയം പ്രായോഗികമല്ലെന്ന് അറിയിച്ചിരുന്നു.
തങ്ങളുടെ ജോലിയുടെ സ്വഭാവമനുസരിച്ച് അനുയോജ്യമായ സമയം നിർണയിക്കാന്‍ സാധിക്കില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. നേരത്തേ പുതിയ സമയക്രമ പ്രകാരം ജീവനക്കാർക്ക് പ്രതിദിനം ഏഴു മണിക്കൂറായിരിക്കും പ്രവൃത്തിസമയം. 30 മിനിറ്റ് ഗ്രേസ് പീരിയഡ് അനുവദിക്കാനും നിർദേശിച്ചിരുന്നു. നിലവില്‍ ആഴ്ചയിൽ അഞ്ചു പ്രവൃത്തിദിവസമാണുള്ളത്. ഞായറാഴ്ച ആരംഭിച്ച് വ്യാഴാഴ്ചയോടെ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.