അ​ജ്നാ​സ് മു​ഹ​മ്മ​ദി​നും അ​മീ​ന​ക്കും ക​ല കു​വൈ​ത്തി​ന്റെ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

അ​ജ്നാ​സ് മു​ഹ​മ്മ​ദി​നും അ​മീ​ന​ക്കും യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ൽ പോ​കു​ന്ന കേ​ര​ള ആ​ർ​ട്ട്‌ ല​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ-​ക​ല കു​വൈ​ത്ത് മാ​തൃ​ഭാ​ഷാ ജ​ന​റ​ൽ ക​ൺ​വീ​ന​റും മു​ൻ ട്ര​ഷ​റ​റു​മാ​യി​രു​ന്ന അ​ജ്നാ​സ് മു​ഹ​മ്മ​ദി​നും, ക​ല സ​ജീ​വ പ്ര​വ​ർ​ത്ത​ക​യും വ​നി​താ​വേ​ദി പ്ര​സി​ഡ​ന്റു​മാ​യ അ​മീ​ന അ​ജ്നാ​സി​നും യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സാ​ൽ​മി​യ ക​ല സെ​ന്റ​റി​ൽ ക​ല കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് അ​നൂ​പ് മ​ങ്ങാ​ട്ടി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ല മു​ൻ ഭാ​ര​വാ​ഹി​ക​ൾ, മു​തി​ർ​ന്ന പ്ര​വ​ർ​ത്ത​ക​ർ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മേ​ഖ​ല ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി തോ​മ​സ് മാ​ത്യു ക​ല​യു​ടെ ഉ​പ​ഹാ​ര​വും, റി​ഗ്ഗാ​യ് യൂ​നി​റ്റ് ക​ൺ​വീ​ന​ർ അ​നി​ൽ പ്ര​കാ​ശ് യൂ​നി​റ്റി​ന്റെ ഉ​പ​ഹാ​ര​വും കൈ​മാ​റി. ച​ട​ങ്ങി​ൽ മ​ധു കൃ​ഷ്ണ വ​ര​ച്ച അ​ജ്നാ​സ് മു​ഹ​മ്മ​ദി​ന്റെ​യും അ​മീ​ന അ​ജ്നാ​സി​ന്റെ​യും ചി​ത്രം മേ​ഖ​ല സെ​ക്ര​ട്ട​റി അ​ൻ​സാ​രി കൈ​മാ​റി.

ന​ന്ദി പ്ര​ക​ട​ന​മാ​യി അ​ജ്നാ​സ് മു​ഹ​മ്മ​ദും, അ​മീ​ന അ​ജ്നാ​സും സം​സാ​രി​ച്ചു. ക​ല കു​വൈ​ത്ത് ജോ​യി​ൻ സെ​ക്ര​ട്ട​റി ബി​ജോ​യ്‌, വൈ​സ് പ്ര​സി​ഡ​ന്റ് റി​ച്ചി കെ. ​ജോ​ർ​ജ്, സാ​ൽ​മി​യ മേ​ഖ​ല സെ​ക്ര​ട്ട​റി അ​ൻ​സാ​രി, മേ​ഖ​ല പ്ര​സി​ഡ​ന്റ് രാ​ജു ചാ​ലി​ൽ എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി. ക​ല കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി തോ​മ​സ് മാ​ത്യു സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​നി​ൽ കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു

Tags:    
News Summary - Kuwait Expatriate life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.