കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ഡിപ്പോ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ഡിപ്പോയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം. ബുധനാഴ്ച പുലർച്ചെയുണ്ടായ ആരകമണം തീപിടുത്തത്തിന് കാരണമായി. തീയണക്കുന്നതിനായി അഗ്നിശമന സേനയും മറ്റു ബന്ധപ്പെട്ട അധികാരികളും അടിയന്തിര നടപടികൾ സ്വീകരിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (പി.എ.സി.എ) വക്താവ് അബ്ദുള്ള അൽ രജെഹി പറഞ്ഞു. ആക്രമണത്തിൽ ആക്രമണത്തിൽ ഭൗതിക നാശനഷ്ടങ്ങൾ റിപ്പോർട്ടുചെയ്തു, ആളപായമില്ല.

അതിനിടെ, ബുധനാഴ്ച പുലർച്ചെ തങ്ങളുടെ ഉത്തരവാദിത്ത മേഖലകളിൽ ആറ് ഡ്രോണുകൾ വിജയകരമായി തടഞ്ഞതായി കുവൈത്ത് നാഷണൽ ഗാർഡ് (കെ.എൻ.ജി) അറിയിച്ചു. ആക്രമണങ്ങൾ തടഞ്ഞതിന്റെ ഫലമായാണ് സ്ഫോടനങ്ങൾ കേട്ടതെന്ന് കുവൈത്ത് ആർമി പറഞ്ഞു. ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Tags:    
News Summary - Drone attack targets fuel depot at Kuwait International Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.