Posted On
date_range Updated On
date_range ഈദുൽ ഫിത്ർ അവധികൾ പ്രഖ്യാപിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഈദുൽ ഫിത്ർ അവധികൾ പ്രഖ്യാപിച്ചു. പെരുന്നാൾ മാർച്ച് 30ന് ആയാൽ മൂന്നു ദിവസം ആകും അവധി. എപ്രിൽ രണ്ടിന് ബുധനാഴ്ച പ്രവൃത്തിദിനം പുനരാരംഭിക്കും. പെരുന്നാൾ മാർച്ച് 31ന് ആയാൽ അഞ്ചുദിവസവും ആണ് അവധി. ഈ ഘട്ടത്തിൽ മാർച്ച് 30 ഞായറാഴ്ച മുതൽ അവധി ആരംഭിച്ച് ഏപ്രിൽ ആറിന് പുനരാരംഭിക്കും. കഴിഞ്ഞ ദിവസം ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
ആഘോഷ ദിനങ്ങളിൽ എല്ലാ മന്ത്രാലയങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും പൊതു സ്ഥാപനങ്ങളിലെയും സേവനം നിർത്തിവെക്കും. എന്നാൽ അനിവര്യമായതും പ്രത്യേക സ്വഭാവമുള്ളതുമായ ഏജൻസികൾ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.