കുവൈത്തിൽ സഹകരണ സംഘങ്ങളിലെ ഡെലിവറി സേവനം വിദേശികൾക്കും

കുവൈത്ത്​ സിറ്റി: സഹകരണ സംഘങ്ങളിൽനിന്ന്​ ജനവാസ മേഖലയിലേക്ക്​ സാധനങ്ങൾ എത്തിച്ചുനൽകുന്ന സേവനം വിദേശികൾക്കു ം ലഭ്യമാവും. കർഫ്യൂ സമയങ്ങളിലാണ്​ ജനവാസ കേന്ദ്രങ്ങളിലേക്ക്​ സഹകരണ സംഘങ്ങൾ സാധനങ്ങൾ എത്തിക്കുന്നത്​. രാത്രി 12 മണിവരെയും ചില നേരങ്ങളില്‍ പുലർച്ചെ മൂന്ന് മണിവരെയും സർവിസ് നടത്തുന്നുണ്ട്​.

പത്തിലേറെ സഹകരണ സംഘങ്ങൾ ഹോം ഡെലിവറി തുടങ്ങിക്കഴിഞ്ഞതായി കോഒാപറേറ്റിവ്​ സൊസൈറ്റി യൂനിയൻ ചെയർമാൻ മിഷ്​അൽ അൽ സയ്യാർ വ്യക്​തമാക്കി. ഒരോ സഹകരണ സംഘങ്ങളും അവരുടെ പ്രവർത്തന പരിധിയിലുള്ളവർക്ക്​ മാത്രമാണ്​ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നത്​. അവശേഷിക്കുന്ന കോഒാപറേറ്റീവ് സൊസൈറ്റികള്‍ ഒരുക്കം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഏതെങ്കിലും ഭാഗത്ത്​ സഹകരണ സംഘങ്ങൾ ഇല്ലാത്തതുണ്ടെങ്കിൽ തൊട്ടടുത്ത സഹകരണ സംഘങ്ങൾ ആണ്​ ഹോം ഡെലിവറി നടത്തേണ്ടത്​.

വീട്ടിലെത്തിച്ചുതരുന്ന സാധനങ്ങളുടെ പട്ടിക അടുത്ത ദിവസം പുറത്തുവിടും. സാധനങ്ങൾ വീട്ടിലെത്തിക്കാൻ സഹകരണ സംഘങ്ങൾക്ക്​ രാജ്യത്തെ പ്രശസ്ത കാര്‍ വാടക കമ്പനിയാണ്​ 1300​ലേറെ കാറുകൾ വാഗ്​ദാനം ചെയ്​തത്​. അവശ്യ സാധനങ്ങള്‍ സൗജന്യമായി ഇവര്‍ എത്തിക്കും. സഹകരണ സംഘങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമുള്ള തിരക്കു കുറക്കാനാണ്​ സാധനങ്ങള്‍ സൗജന്യമായി വീട്ടിലെത്തിക്കുക എന്ന ആശയം മുന്നോട്ടുവെച്ചത്​.

Tags:    
News Summary - kuwait delivery service-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.