Posted On
date_range Updated On
date_range 1661 പേർക്കുകൂടി കോവിഡ്; 1466 രോഗമുക്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ ഞായറാഴ്ച 1661 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 3,39,031 പേർക്കാണ് വൈറസ് ബാധിച്ചത്. 1466 പേർകൂടി രോഗമുക്തി നേടിയപ്പോൾ ആകെ രോഗമുക്തരുടെ എണ്ണം 3,19,885 ആയി. എട്ടു മരണംകൂടി റിപ്പോർട്ട് ചെയ്തു.
ഇതോടെ ആകെ കോവിഡ് മരണം 1870 ആയി. 11,984 പേർക്കുകൂടിയാണ് പരിശോധന നടത്തിയത്. രോഗസ്ഥിരീകരണ നിരക്ക് 13.86 ശതമാനം. 17,277 പേരാണ് ചികിത്സയിലുള്ളത്. 204 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. പുതിയ കേസുകളും മരണനിരക്കും സമീപ ആഴ്ചകളിൽ കൂടുതലാണ്. ആരോഗ്യസുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.