കുവൈത്ത് സിറ്റി: 55ാം ദേശീയ ദിനം ആഘോഷിക്കുന്ന ഒമാന്‍ കുവൈത്തിന്റെ അഭിനന്ദനം. ദേശീയ ദിനത്തിൽ അഭിനന്ദനം അറിയിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സന്ദേശം അയച്ചു.
കുവൈത്തും ഒമാനും തമ്മിലുള്ള ആഴത്തിലുള്ള സാഹോദര്യപരവും ചരിത്രപരവുമായ ബന്ധങ്ങളെയും സുൽത്താന്റെ നേതൃത്വത്തിൽ കൈവരിച്ച പ്രധാന വികസന നേട്ടങ്ങളെയും അമീർ അനുസ്മരിച്ചു.
ഒമാൻ സുൽത്താനും അദ്ദേഹത്തിന്റെ ജ്ഞാനപൂർവമായ നേതൃത്വത്തിൽ ഒമാനും അവിടുത്തെ ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരട്ടെയെന്നും അമീർ ആശംസിച്ചു.
ഒമാൻ സുൽത്താനും രാജ്യത്തിനും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരട്ടെയെന്ന് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും ആശംസ സന്ദേശത്തിൽ പറഞ്ഞു.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹും ദേശീയ ദിനത്തിൽ ഒമാൻ സുൽത്താനെ അഭിനന്ദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.