സലാലയിലെ അപകടത്തെ കുവൈത്ത് അപലപിച്ചു

കുവൈത്ത് സിറ്റി: ഒമാൻ തുറമുഖമായ സലാലയിൽ ഇന്ധന ടാങ്കുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. തുറമുഖങ്ങളെയും സാമ്പത്തിക സ്ഥാപനങ്ങളെയും ആക്രമിക്കുന്നത് വാണിജ്യ സമുദ്ര നീക്കത്തെ അപകടത്തിലാക്കുന്നതാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടികാട്ടി. ഒമാന്റെ സുപ്രധാന സ്ഥാപനങ്ങൾ സംരക്ഷിക്കുന്നതിനും സ്ഥിരത നിലനിർത്തുന്നതിനും സ്വീകരിക്കുന്ന എല്ലാ നടപടികളിലും കുവൈത്തിന്റെ ഐക്യദാർഢ്യവും പിന്തുണയും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Kuwait condemns Salalah accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.