ദമസ്കസിലെ ബോംബാക്രമണം കുവൈത്ത് അപലപിച്ചു

കുവൈത്ത് സിറ്റി: സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ നടന്ന ബോംബാക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. സിറിയയുടെ സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ക്രിമിനൽ പ്രവൃത്തികളാണ് ഇവയെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു.

സുരക്ഷയും സ്ഥിരതയും ജനങ്ങളുടെ സുരക്ഷിതത്വവും നിലനിർത്താനുള്ള സിറിയയുടെ ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച കുവൈത്ത് എല്ലാത്തരം അക്രമങ്ങളെയും ഭീകരവാദത്തെയും ശക്തമായി എതിർക്കുന്നതായും വ്യക്തമാക്കി.

മൊറോക്കോക്ക് കുവൈത്തിന്റെ പൂർണ പിന്തുണ

കുവൈത്ത് സിറ്റി: മൊറോക്കോയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതിനായുള്ള ഭീകരവാദ ഗൂഢാലോചനകളെ കുവൈത്ത് ശക്തമായി അപലപിച്ചു. ഗൂഢാലോചന പദ്ധതിയെ മൊറോക്കോ തടഞ്ഞിരുന്നു.

തങ്ങളുടെ സുരക്ഷ, സ്ഥിരത, പരമാധികാരം എന്നിവയും രാജ്യത്തുള്ള പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികളിലും സഹോദരരാജ്യമായ മൊറോക്കോക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    
News Summary - Kuwait condemns bombing in Damascus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.