കുവൈത്ത് സിറ്റി: അനധികൃതമായി നേടിയതെന്ന് തെളിഞ്ഞ 2,182 വ്യക്തികളുടെ പൗരത്വം കുവൈത്ത് പിൻവലിച്ചു. ഇതു സംബന്ധിച്ച മൂന്നു ഉത്തരവുകൾ കുവൈത്ത് ഔദ്യോഗിക ഗസറ്റായ ‘അൽയൂം’വഴി പുറപ്പെടുവിച്ചു. ആശ്രിതത്വത്തിലൂടെ പൗരത്വം നേടിയവർക്കും ഈ തീരുമാനങ്ങൾ ബാധകമാണ്.
പൗരത്വത്തെ നിയന്ത്രിക്കുന്ന പുതുക്കിയ നിയമ വ്യവസ്ഥകൾക്ക് അനുസൃതമായി ദേശീയതാ പദവി അവലോകനം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള കുവൈത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. നേരത്തെയും നിരവധി അനധികൃത പൗരത്വങ്ങൾ കുവൈത്ത് നീക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.