കുവൈത്ത്-ബ്രിട്ടീഷ് സ്റ്റിയറിങ് ഗ്രൂപ്പിന്റെ 20ാമത് എഡിഷന്റെ മുന്നൊരുക്ക യോഗം
Posted On
date_range Updated On
date_range കുവൈത്ത്-ബ്രിട്ടീഷ് സ്റ്റിയറിങ് ഗ്രൂപ് യോഗം; ഡെപ്യൂട്ടി എഫ്.എം പ്രതിനിധി സംഘത്തെ നയിക്കും
കുവൈത്ത് സിറ്റി: ഡിസംബറിൽ ലണ്ടനിൽ നടക്കാനിരിക്കുന്ന കുവൈത്ത്-ബ്രിട്ടീഷ് സ്റ്റിയറിങ് ഗ്രൂപ്പിന്റെ 20ാമത് എഡിഷന്റെ മുന്നൊരുക്ക യോഗം കുവൈത്തിൽ നടന്നു.
കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
20ാമത് യോഗത്തിൽ ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹ് കുവൈത്ത് പ്രതിനിധി സംഘത്തെ നയിക്കും. മിഡിലീസ്റ്റ് സഹമന്ത്രി താരിഖ് അഹ്മദ് ബ്രിട്ടീഷ് പക്ഷത്തെ പ്രതിനിധാനം ചെയ്യും. മുന്നൊരുക്ക യോഗത്തിൽ വിദേശകാര്യ മന്ത്രാലയത്തിലെയും മറ്റും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.