Posted On
date_range Updated On
date_range സ്വദേശികളുടെ ബാങ്ക് വായ്പ തിരിച്ചടവിന് ആറുമാസത്തെ സാവകാശം
കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശികളുടെ ബാങ്കുവായ്പ തിരിച്ചടവിന് ആറുമാസത്തെ സാവകാശം ലഭിക്കും. കുവൈത്ത് ബാങ്കിങ് അസോസിയേഷനാണ് ഇളവ് പ്രഖ്യാപിച്ചത്.
തിരിച്ചടവ് വൈകുന്നത് മൂലമുണ്ടാകുന്ന അധിക പലിശയും ഒഴിവാക്കും. കോവിഡ് 19 പ്രതിരോധ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ രാജ്യത്തെ സാമ്പത്തിക, സാമൂഹിക വ്യവസ്ഥയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന കുവൈത്ത് അമീറിെൻറ മാർഗനിർദേശങ്ങളുടെ ചുവടുപിടിച്ചാണ് ബാങ്ക് വായ്പ തിരിച്ചടവിന് ആറുമാസത്തെ സാവകാശം നൽകാൻ തീരുമാനിച്ചത്.
അതേസമയം, വിദേശികൾക്ക് ഇൗ ആനുകൂല്യം നൽകിയിട്ടില്ല. ക്രെഡിറ്റ് കാർഡ് അടവിനും ആറുമാസത്തെ ഇളവ് അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.