കുവൈത്തിനു നേരെ ഇന്നും ആക്രമണം

കുവൈത്ത് സിറ്റി: തുടർച്ചയായ രണ്ടാം ദിവസവും കുവൈത്തിനു നേരെ ഇറാൻ ആക്രമണം. ഇന്ന് പുലർച്ചെ 3.30 ഓടെ ആയിരുന്നു പുതിയ ആക്രമണം. അതിർത്തി കടന്നെത്തിയ ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു. ആക്രമണത്തിന് പിറകെ രാജ്യവ്യാപകമായി സൈറൻ മുഴങ്ങി. സ്ഥിതിഗതികൾ അധികൃതർ വിലയിരുത്തി വരികയാണ്. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ സൈന്യം എല്ലാവരോടും അഭ്യർത്ഥിച്ചു.

രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി സൈന്യം ജാഗ്രത പുലർത്തുന്നുണ്ട്. ബുധനാഴ്ച ഹൂർമുസിലെ സംഘർഷത്തിനും ഇറാനിൽ യുഎസ് ആക്രമണം നടത്തിയതിനും പിറകെ കുവൈത്തിനു നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ബുധനാഴ്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും കുവൈത്തിനെ ലക്ഷ്യമിട്ട് എത്തി. ഇതിനു പിറകെയാണ് ഇന്ന് പുലർച്ചെ വീണ്ടും ആക്രമണം ഉണ്ടായത്. ഇറാൻ-യു.എസ്, ഇസ്രായേൽ സംഘർഷം ആരംഭിച്ച ഫെബ്രുവരി 28ന് പിറകെ കുവൈത്ത് നിരന്തരം ആക്രമിക്കപ്പെടുന്നുണ്ട്. ഇറാൻ യുഎസ് സമാധാന കരാർ നിലവിൽ വന്നതോടെ ഇവ നിലച്ചിരുന്നു. ഇതിനിടെയാണ് സമാധാന പ്രതീക്ഷയെ തകിടം മറിച്ചു പുതിയ ആക്രമണം.

Tags:    
News Summary - Attack on Kuwait today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.