സൈ​നി​കാ​ഭ്യാ​സ​ത്തി​ൽ കു​വൈ​ത്ത് ആ​ർ​മി

കു​വൈ​ത്ത്: ക​രു​ത്തു തെ​ളി​യി​ച്ച് ആ​ര്‍മി സൈ​നി​കാ​ഭ്യാ​സം

കു​വൈ​ത്ത് സി​റ്റി: മേ​ഖ​ല​യി​ലെ അ​സാ​ധാ​ര​ണ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കു​വൈ​ത്ത് ആ​ര്‍മി സൈ​നി​കാ​ഭ്യാ​സം ന​ട​ത്തി. 25ാമ​ത് ക​മാ​ൻ​ഡോ ബ്രി​ഗേ​ഡി​ന്റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ‘ഡെ​സേ​ർ​ട്ട് ഹൊ​റൈ​സ​ൺ’ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ത​ത്സ​മ​യ വെ​ടി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചു​ള്ള അ​ഭ്യാ​സ​ത്തി​ൽ ഗ്രൗ​ണ്ട് ഫോ​ഴ്‌​സ്, വി​മാ​നം, അ​പ്പാ​​ഷെ ഹെ​ലി​കോ​പ്ട​റു​ക​ൾ അ​നു​ബ​ന്ധ വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ പ​ങ്കാ​ളി​ക​ളാ​യി.

ആ​ർ​മി ജ​ന​റ​ൽ സ്റ്റാ​ഫ് മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ ഡോ. ​ഗാ​സി അ​ൽ ഷ​മാ​രി​യും നി​ര​വ​ധി മു​തി​ർ​ന്ന സൈ​നി​ക ക​മാ​ൻ​ഡ​ർ​മാ​രും പ​ങ്കെ​ടു​ത്തു. സൈ​ന്യ​ത്തി​ന്‍റെ ക​ഴി​വു​ക​ളും ത​യാ​റെ​ടു​പ്പു​ക​ളും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ഭ്യാ​സം സം​ഘ​ടി​പ്പി​ച്ച​ത്. രാ​ജ്യ​ത്തി​നെ​തി​രെ​യു​ള്ള ഏ​തു ഭീ​ഷ​ണി​യും ചെ​റു​ക്കാ​ന്‍ സൈ​ന്യം ത​യാ​റാ​ണെ​ന്ന് സാ​യു​ധ​സേ​ന വ്യ​ക്ത​മാ​ക്കി.

സൈ​ന്യ​ത്തോ​ട് അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍ത്താ​ന്‍ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് അ​ഹ​മ്മ​ദ് ഫ​ഹ​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് നേ​ര​ത്തേ നി​ർ​ദേ​ശം ന​ല്‍കി​യി​രു​ന്നു. ഫ​ല​സ്തീ​നി​ല്‍ ഇ​സ്രാ​യേ​ല്‍ വി​ഷ​യ​ങ്ങ​ളെ തു​ട​ർ​ന്ന് അ​റ​ബ് മേ​ഖ​ല​യി​ല്‍ പൊ​തു​വെ നി​ല​നി​ല്‍ക്കു​ന്ന സം​ഘ​ര്‍ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​ർ​ദേ​ശം.

Tags:    
News Summary - Kuwait- Army-military-training shows strength

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.