കുവൈത്ത്-തുർക്കിയ പ്രതിനിധികൾ കരാറിൽ ഒപ്പുവെക്കുന്നു
Posted On
date_range Updated On
date_range സുരക്ഷപരിശീലന സഹകരണത്തിന് കുവൈത്തും തുർക്കിയയും
കുവൈത്ത് സിറ്റി: സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശീലന മേഖലയിൽ സഹകരണത്തിന് കുവൈത്തും തുർക്കിയയും. ഇതുസംബന്ധിച്ച് കുവൈത്ത് നാഷനൽ ഗാർഡും തുർക്കിയ ജെൻഡർമേരിയും കരാറിൽ ഒപ്പുവെച്ചു. കുവൈത്ത് നാഷനൽ ഗാർഡ് പ്രസിഡന്റിന്റെ ദിവാൻ ആക്ടിങ് ഡയറക്ടർ കേണൽ ഖാലിദ് അൽ നൂരിയും കുവൈത്തിലെ തുർക്കി എംബസിയിലെ ആഭ്യന്തരകാര്യ ഉപദേഷ്ടാവും ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുത്തു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ തയാറെടുപ്പ് വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ‘പ്രൊട്ടക്ഷൻ ഓഫ് ഹോംലാൻഡ്’ ന്റെ ചട്ടക്കൂടിലാണ് ഈ കരാറെന്ന് കുവൈത്ത് നാഷനൽ ഗാർഡ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.