Posted On
date_range Updated On
date_range അമീറിെൻറ ആരോഗ്യനില തൃപ്തികരം
കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ ആരോഗ്യനില തൃപ്തികരമാണെന്ന് അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് അലി അൽ ജർറാഹ് അസ്സബാഹ് കുവൈത്ത് വാർത്ത ഏജൻസിയോട് പറഞ്ഞു. വിവിധ വൈദ്യ പരിശോധനകൾക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് ആരോഗ്യനില സംബന്ധിച്ച് അമീരി ദിവാൻ വിശദീകരണം നൽകിയത്.
കൂടുതൽ ഉൗർജസ്വലതയോടെ ദീർഘകാലം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിയെട്ടയെന്ന് അമീരി ദിവാൻകാര്യ മന്ത്രി ശൈഖ് അലി അൽ ജർറാഹ് അസ്സബാഹ് ആശംസിച്ചു. അതിനിടെ ഭരണഘടനാപരമായ ചില അധികാരപരിധികൾ കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് താൽക്കാലികമായി കൈമാറി അമീർ ഉത്തരവിട്ടതായി കുവൈത്ത് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.