നിയമലംഘനങ്ങൾ കണ്ടെത്തിയ അഞ്ച് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തിയ അഞ്ച് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി. ഒരു ക്ലിനിക്കിലെ ലബോറട്ടറി പ്രവർത്തനങ്ങളും നിർത്തിവെച്ചു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. ലൈസൻസില്ലാതെ നഴ്‌സ് ലേസർ ചികിത്സ നൽകിയതും, ആവശ്യമായ അനുമതിയില്ലാതെ ദന്തഡോക്ടർ എക്സ്‌റേ പരിശോധന നടത്തിയതും പരിശോധനയിൽ കണ്ടെത്തി. അനധികൃത ചികിത്സകളും കാലാവധി കഴിഞ്ഞ പരിശോധനാ സാമഗ്രികളുടെ ഉപയോഗവും കണ്ടെത്തി.മെഡിക്കൽ റെസ്‌പോൺസിബിലിറ്റി അതോറിറ്റിയുടെ അന്വേഷണം പൂർത്തിയാകുന്നതുവരെ കേന്ദ്രങ്ങൾ അടച്ചിടുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Kuwait Shuts Five Health Centres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.