സിറിയൻ ജനതക്ക് സഹായവുമായി രണ്ടാമത് കുവൈത്ത് വിമാനം അബ്ദുല്ല അൽ-മുബാറക് എയർ ബേസിൽനിന്ന് പുറപ്പെടാനൊരുങ്ങുന്നു
Posted On
date_range Updated On
date_range സിറിയൻ ജനതക്ക് വീണ്ടും കുവൈത്ത് സഹായം
കുവൈത്ത് സിറ്റി: സിറിയൻ ജനതക്ക് സഹായവുമായി രണ്ടാമത് കുവൈത്ത് വിമാനം അബ്ദുല്ല അൽ-മുബാറക് എയർ ബേസിൽനിന്ന് പുറപ്പെട്ടു. ‘കുവൈത്ത് നിങ്ങളുടെ കൂടെ’ കാമ്പയിനിന്റെ ഭാഗമായി 33 ടൺ ദുരിതാശ്വാസ സാമഗ്രികളും മരുന്നുകളുമാണ് സിറിയയിലേക്ക് അയച്ചത്.
അമീറും കിരീടാവകാശിയും നൽകിയ നിർദേശപ്രകാരമാണ് സഹായം എത്തിക്കുന്നത്. വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി എന്നിവയുടെ ഏകോപനത്തിലാണ് സഹായങ്ങൾ അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.