ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് ജ​റാ​ഹ് ജാ​ബി​ർ അ​ൽ-​അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് ജ​കാ​ർ​ത്ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സൗ​ഹൃ​ദ-​സ​ഹ​ക​ര​ണ ഉ​ട​മ്പ​ടി​യി​ൽ ഒ​പ്പു​വെ​ച്ച​പ്പോ​ൾ

സൗഹൃദ-സഹകരണ ഉടമ്പടിയിൽ ഒപ്പുവെച്ച് കുവൈത്ത്

കു​വൈ​ത്ത് സി​റ്റി: തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ലെ സൗ​ഹൃ​ദ-​സ​ഹ​ക​ര​ണ ഉ​ട​മ്പ​ടി​യി​ൽ ഒ​പ്പു​വെ​ച്ച് കു​വൈ​ത്ത്. ജ​കാ​ർ​ത്ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ജ്യ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്ത് ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് ജ​റാ​ഹ് ജാ​ബി​ർ അ​ൽ-​അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹാ​ണ് ഉ​ട​മ്പ​ടി​യി​ൽ ഒ​പ്പു​വെ​ച്ച​ത്.

പ​ര​മാ​ധി​കാ​രം, പ്രാ​ദേ​ശി​ക സ​മ​ഗ്ര​ത, പ​ര​സ്പ​രം ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​തി​രി​ക്ക​ൽ എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി രാ​ജ്യാ​ന്ത​ര ബ​ന്ധ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ഒ​രു​കൂ​ട്ടം മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി 1976ൽ ​സ്ഥാ​പി​ത​മാ​യ​താ​ണ് സൗ​ഹൃ​ദ-​സ​ഹ​ക​ര​ണ ഉ​ട​മ്പ​ടി (ടി.​എ.​സി). ഇ​ന്തോ​നേ​ഷ്യ, താ​യ്‌​ല​ൻ​ഡ്, മ​ലേ​ഷ്യ, ഫി​ലി​പ്പീ​ൻ​സ്, സിം​ഗ​പ്പൂ​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഈ​സ്റ്റ് ഏ​ഷ്യ​ൻ നേ​ഷ​ൻ​സി​ലെ 10 അം​ഗ​രാ​ജ്യ​ങ്ങ​ളെ കൂ​ടാ​തെ തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ൽ ഇ​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളും ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ട്.

കുവൈത്തിനൊപ്പം പനാമയും സെർബിയയും ഉടമ്പടിയിൽ ഒപ്പുവെച്ചതോടെ ഇതിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ എണ്ണം 54 ആയി. 

Tags:    
News Summary - Kuwait-agreement-sign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.