Posted On
date_range Updated On
date_range സമന്വയ കുടുംബ സംഗമവും പിക്നിക്കും
കുവൈത്ത് സിറ്റി: കുവൈത്ത് അബ്ബാസിയ സമന്വയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും പിക്നിക്കും നടത്തി.
ജെയിംസ് വി. കൊട്ടാരം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജിജി വടശ്ശേരിക്കര ഉദ്ഘാടനം ചെയ്തു. ജീമോൻ ചാക്കോളമണ്ണിൽ, സൂരജ് പി. സുകുമാരൻ, ഷിബു കോന്നി, ബൈജു ആലുവ, ഷിബിൻ പുനലൂർ എന്നിവർ സംസാരിച്ചു.
ജോഷ് തോമസ് മാത്യു, ജോന ജോർജ്, അൻവിൻ ജെയിംസ്, രോൺ ജോസഫ്, നിരഞ്ജന സൂരജ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
റിഥം ഓർക്കസ്ട്രയുടെ ബാനറിൽ ജീന സാറ, റസാഖ് മാടായി എന്നിവരുടെ ഗാനമേളയും കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.