കുവൈത്ത് സിറ്റി: കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി) 11-മത് ടാലെന്റ്റ് ടെസ്റ്റ് ആഗസ്റ്റ് 27ന്. എൻ.ഈ.സി.കെ അങ്കണത്തിൽ രാവിലെ എട്ടിനു ആരംഭിക്കുന്ന മത്സരത്തിൽ എൻ.ഈ.സി.കെയിലും അഹമ്മദി സെന്റ് പോൾസിലും ഉൾപ്പെട്ട മാർത്തോമാ, സി.എസ്.ഐ, ഇവാഞ്ചലിക്കൽ, ബ്രദറൺ, പെന്തക്കോസ്ത് സഭകളിലെ 35 സഭകളിൽ നിന്നായി 750 ൽ പരം മത്സരാർത്ഥികൾ മാറ്റുരക്കും.
സംഗീതം, സമൂഹഗാനം, പ്രസംഗം, ചെറുകഥ, വാദ്യോപകരണം, ഉപന്യാസം, ക്വിസ്, ചിത്രരചന, ഫോട്ടോഗ്രാഫി തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ ഉണ്ടാകും. മത്സര ദിനത്തെ ആസ്പദമാക്കി വീഡിയോ ന്യൂസ് ബുള്ളറ്റിൻ മത്സരവും ഉണ്ടാകും. പ്രായം അടിസ്ഥാനമാക്കി മൂന്നു ഗ്രൂപ്പുകളിലാകും മത്സരം. കെ .ഇ .സി . എഫ് പ്രസിഡന്റ് റവ .അരുൺ ബോസ് ഉദ്‌ഘാടനം ചെയ്യും. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
ടാലെന്റ്റ് ടെസ്റ്റിന്റെ വിജയത്തിനായി അജോഷ് മാത്യു (ജനറൽ കൺവീനർ), ഷിബു വി. സാം, ഷിജോ തോമസ് , റോയ് കെ. യോഹന്നാൻ (എൻ. ഈ. സി. കെ സെക്രട്ടറി), സജു വാഴയിൽ തോമസ് ,കുരുവിള ചെറിയാൻ (പ്രസിഡന്റ്), ജിനോ അരീക്കൽ (ട്രെഷറർ), ദീപക് ഫിലിപ്പ് തോമസ്, റെജു ഡാനിയേൽ ജോൺ, കെ.ടി.എം.സി.സി കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ 100 അംഗ കമ്മറ്റി പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.