കെ.ടി.എ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് പോസ്റ്റർ പ്രകാശനം ഫ്രണ്ടി മൊബൈൽ മാർക്കറ്റിങ് മാനേജർ ആസിഫ് ചൗഹാൻ അസോസിയേഷൻ പ്രസിഡന്റ് മൻസൂർ മുണ്ടോത്തിനു നൽകി നിർവഹിക്കുന്നു

കെ.ടി.എ ബാഡ്മിന്റൺ ടൂർണമെന്റ് പോസ്റ്റർ പ്രകാശനം

കുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് (കെ.ടി.എ) ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് പോസ്റ്റർ മുഖ്യ സ്പോൺസറായ ഫ്രണ്ടി മൊബൈൽ മാർക്കറ്റിങ് മാനേജർ ആസിഫ് ചൗഹാൻ അസോസിയേഷൻ പ്രസിഡന്റ് മൻസൂർ മുണ്ടോത്തിനു നൽകി പ്രകാശനം ചെയ്തു.

അബ്ബാസിയ കാലിക്കറ്റ് ഷെഫ് റസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ ചെയർമാൻ ഷാഹുൽ ബേപ്പൂർ, ജനറൽ സെക്രട്ടറി മനോജ് കുമാർ കാപ്പാട്, ട്രെഷറർ അക്‌ബർ ഊരള്ളൂർ, സ്പോർട്സ് വിങ് കൺവീനർ റയീസ് സാലിഹ്, വൈസ് പ്രസിഡന്റ് റഷീദ് ഉള്ളിയേരി, ഇല്യാസ് ബഹസ്സൻ, മുസ്തഫ മൈത്രി, റിഹാബ് തൊണ്ടിയിൽ, കാലിക്കറ്റ് ഷെഫ് മാനേജിങ് പാർട്ണർ പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.

അഹ്‌മദി ഐസ്മാഷ് ബാഡ്മിന്റൺ അക്കാദമിയിൽ ഡിസംബർ ഒമ്പതിനു തുടങ്ങുന്ന ടൂർണമെന്റ്, ലോവർ ഇന്റർമീഡിയേറ്റ്, ഇന്റർമീഡിയേറ്റ്, പ്രൊഫഷണൽ, അഡ്വാൻസ് പ്രഫഷണൽ, എബോ ഫോർട്ടി എന്നിങ്ങനെ അഞ്ചു കാറ്റഗറിയിൽ ആയാണ് നടക്കുക. ഒന്നാംസഥാനക്കാർക്ക് 100 ദിനാർ പ്രൈസ് മണിയും ടോം ആന്റ് ജെറി റെസ്റ്റോറന്റ് സ്പോൺസർ ചെയ്യുന്ന ട്രോഫിയും ലഭിക്കും.

രണ്ടാം സ്ഥാനക്കാർക്ക് 50 ദിനാറും ട്രോഫിയും ലഭിക്കും. സെമി, ക്വാർട്ടർ പ്രവേശനം നേടുന്ന ടീമുകൾക്കും മെഡൽ ലഭിക്കും.നിരവധി സ്പെഷ്യൽ സർപ്രൈസ് സമ്മാനങ്ങളും ഒരിക്കിയിട്ടുണ്ട്. അഞ്ചു ദിനാർ ആണ് റെജിസ്ട്രേഷൻ ഫീസ്. വിവരങ്ങൾക്ക് +965 65023055, +965 50330704, +965 66753317, +965 50198443.

Tags:    
News Summary - KTA Badminton Tournament Poster Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.