കുവൈത്ത് സിറ്റി: അഹ്മദി ഗവര്‍ണറേറ്റ് കേന്ദ്രീകരിച്ച് മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയില്‍ 67 കടകള്‍ അടച്ചുപൂട്ടി. 10 വിവാഹ സല്‍ക്കാരങ്ങള്‍ റദ്ദാക്കി. അഹ്മദി ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റി മേധാവി സഊദ് അല്‍ ദബൂസാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യമന്ത്രാലയവും മന്ത്രിസഭയും മുന്നോട്ടുവെക്കുന്ന മാർഗനിർദേശങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.
ഈ ഭാഗത്തെ 300 കടകള്‍ക്ക് താക്കീത് നല്‍കുകയും 63 എണ്ണത്തിന് പിഴകള്‍ ചുമത്തുകയും ചെയ്തു. 31 പേർക്ക് പിഴ ചുമത്തിയത് തെരുവുകച്ചവടം നടത്തിയതിനാണ്. പ്രദേശത്തെ അഞ്ച് റസ്റ്റാറൻറുകളും അഞ്ച് സലൂണുകളും നാല് വനിത സലൂണുകളും അടച്ചുപൂട്ടി. 106,367 കണ്ടെയ്നറുകള്‍ അണുമുക്തമാക്കിയതായും 17 ഉപേക്ഷിക്കപ്പെട്ട കാറുകള്‍ കണ്ടുകെട്ടിയതായും അദ്ദേഹം വ്യക്തമാക്കി. തമ്പുകാലം കഴിഞ്ഞിട്ടും പൊളിക്കാത്ത 71 തമ്പുകള്‍ മുനിസിപ്പാലിറ്റി നീക്കിയെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.