കുവൈത്ത് സിറ്റി: കോവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന 82 വയസ്സുള്ള സ്വദേശി വനിത രോഗമുക്തയായെന്ന് ആരോഗ്യമന്ത്രി ഡോ. ശൈഖ് ബാസിൽ അസ്സബാഹ് വ്യക്തമാക്കി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ മികച്ച ചികിത്സയും പരിചരണവുമാണ് കോവിഡ് ബാധിതർക്ക് നൽകുന്നത്. ഇതുവരെ രാജ്യത്ത് 73 പേരാണ് രോഗമുക്തി നേടിയത്. 13 പേർ മാത്രമാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. ഇതിൽ പത്തുപേർക്ക് ഗുരുതരാവസ്ഥയില്ല. ബാക്കി മൂന്നുപേർ പ്രായമായവരോ നേരേത്തയുള്ള മറ്റ് അസുഖങ്ങൾ കാരണം പ്രയാസപ്പെടുന്നവരോ ആണ്. 82കാരി കൊറോണ വൈറസിൽനിന്ന് സുഖം പ്രാപിച്ചുവെന്ന് ലബോറട്ടറി, റേഡിയോളജി പരിശോധനകളിൽ വ്യക്തമായെന്നും രണ്ട് ദിവസത്തിനുള്ളിൽ ഇവരെ വീട്ടിലയക്കുമെന്നും മന്ത്രി അറിയിച്ചു. കുവൈത്തിൽ കോവിഡ് ബാധിച്ച് ഇതുവരെ ആരും മരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.