Posted On
date_range Updated On
date_range കെ.എം.എസ്.സി.എല്‍ ഇടപാട് സുതാര്യം -കെ.കെ. ശൈലജ
കുവൈത്ത് സിറ്റി: കോവിഡ് കാലത്ത് പി.പി.ഇ കിറ്റുകള്‍ വാങ്ങിയ കെ.എം.എസ്.സി.എല്‍ ഇടപാട് സുതാര്യമെന്ന് മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. പുഷ്പങ്ങൾ മാത്രമല്ല, മുള്ളുകളും ഇത്തരം പ്രവൃത്തികൾക്ക് ഉണ്ടാകുമെന്നും അതിനൊന്നും പ്രശ്നമില്ലെന്നും അവർ പറഞ്ഞു. കുവൈത്തിൽ കല സംഘടിപ്പിച്ച 'മാനവീയം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശൈലജ. പി.പി.ഇ കിറ്റ് ലഭ്യമാകാതിരുന്ന സമയത്താണ് 1,500 രൂപക്ക് 50,000 കിറ്റുകൾക്ക് ഓര്‍ഡര്‍ നല്‍കിയത്. അതിൽ 15,000 എണ്ണം കിട്ടി. അപ്പോഴേക്കും മാർക്കറ്റിൽ വിലകുറഞ്ഞു. അതോടെ 35,000 ത്തിന്റെ ഓർഡർ കാൻസൽ ചെയ്തു. ഇതാണ് 1,500 രൂപക്ക് പി.പി.ഇ കിറ്റുകള്‍ വാങ്ങി എന്ന് പ്രതിപക്ഷം ആരോപിക്കുന്നത് എന്നും ഷൈലജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.