കെ.എം.ആർ.എം അഹ്മദി ഏരിയ പിക്നിക്
കബദ്: കെ.എം.ആർ.എം അഹ്മദി ഏരിയയുടെ നേതൃത്വത്തിൽ പിക്നിക് സംഘടിപ്പിച്ചു. കബ്ദിൽ നടന്ന പരിപാടിയിൽ കെ.എം.ആർ.എം ആത്മീയ ഉപദേഷ്ടാവ് ഫാ. ജോൺ തുണ്ടിയത്തിന്റെ പ്രാർഥനയോടെ ആരംഭിച്ചു.
തുടർന്ന് സംഗീതസന്ധ്യ, കുട്ടികളുടെ നൃത്തം, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധതരം മത്സരങ്ങൾ എന്നിവ നടത്തി. വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.
വർഷങ്ങൾക്കുശേഷം നടത്തിയ പിക്നിക് എല്ലാവർക്കും പുതിയ അനുഭവമായതായും പ്രാർഥനയോടെ പരിപാടി സമാപിച്ചതായും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.