‘ന​മ്മു​ടെ കൊ​യി​ലാ​ണ്ടി’ സ്നേ​ഹ സം​ഗ​മ​ത്തി​ൽ അം​ഗ​ങ്ങ​ൾ

കെ.​എം.​സി.​എ​സ് ‘ന​മ്മു​ടെ കൊ​യി​ലാ​ണ്ടി’ സ്നേ​ഹസം​ഗ​മം

കു​വൈ​ത്ത് സി​റ്റി: കൊ​യി​ലാ​ണ്ടി മു​സ്‍ലിം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി കു​വൈ​ത്ത് ക​മ്മി​റ്റി ‘ന​മ്മു​ടെ കൊ​യി​ലാ​ണ്ടി’ എ​ന്ന പേ​രി​ൽ സ്നേ​ഹ​സം​ഗ​മ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു. ക​ബ്ദ് റി​സോ​ർ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സം​ഘ​ട​നാ അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളു​മ​ട​ക്കം നൂ​റി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. വി​വി​ധ ഗെ​യി​മു​ക​ൾ, ല​ക്കി ഡ്രോ​ക​ൾ, ഗൃ​ഹാ​തു​ര ഓ​ർ​മക​ൾ ഉ​ണ​ർ​ത്തി​യ കും​ട്ടി പീ​ടി​ക എ​ന്നി​വ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ആ​വേ​ശം ന​ൽ​കി.

പൊ​തു​ച​ട​ങ്ങ് അ​ബ്ദു​ൽ ഖാ​ലി​ഖ് എ.​എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​മു​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​മീ​സ് ബ​ത്ത ഖി​റാ​അ​ത്ത് ന​ട​ത്തി. എ.​ടി.​നൗ​ഫ​ൽ സ്വാ​ഗ​ത​വും ആ​ത്തി​ഫ് മ​ജീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. എം.​എ.​ബ​ഷീ​ർ അം​ഗ​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി.

Tags:    
News Summary - KMCS Nammude Koyilaandi-Snehasangamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.