ഷംന യൂനുസിന് കെ.എം.സി.സി വനിതാ വിംഗിന്റെ ഉപഹാരം കൈമാറുന്നു 

ഷംന യൂനുസിന് കെ.എം.സി.സി വനിതാ വിംഗിന്റെ യാത്രയയപ്പ്

കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുവൈത്ത് കെ.എം.സി.സി വനിതാ വിംഗ് പ്രവർത്തക സമിതി അംഗം ഷംന യൂനുസിന് വനിതാ വിംഗിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

കെ.എം.സി.സിയുടെ ഉപഹാരം വനിതാ വിംഗ് ഭാരവാഹികൾ ഷംന യൂനുസിന് കൈമാറി. ആക്ടിങ് ജനറൽ സെക്രട്ടറി സുബി തഷ്റീഫ്, ട്രഷറർ ഫാത്തിമ അബ്ദുൽ അസീസ്, വൈസ് പ്രസിഡന്റ് ജാസിറ സിദ്ദീഖ്, സെക്രട്ടറി മുഹ്സിന നിസാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

കുവൈത്തിലെ പ്രവാസ ജീവിതത്തിലും കെ.എം.സി.സിയുടെ പ്രവർത്തനങ്ങളിലും ഷംന യൂനുസ് നൽകിയ സേവനങ്ങൾക്ക് ഭാരവാഹികൾ നന്ദി അറിയിച്ചു. നാട്ടിലെ തുടർജീവിതത്തിന് ആശംസകളും നേർന്നു.

Tags:    
News Summary - KMCC Women’s Wing Bids Farewell to Shamna Yunus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.