കെ.എം.സി.സി, എസ്.ഐ.ആർ ഹെൽപ് ഡെസ്ക് സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി നേതൃത്വത്തിൽ എസ്.ഐ.ആർ ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഫർവാനിയ സ്റ്റേറ്റ് കമ്മിറ്റി ഓഫിസിൽ ഒരുക്കിയ ഹെൽപ് ഡെസ്കിൽ വോട്ടർപട്ടിക പരിശോധന, പേര് ചേർക്കൽ, എസ്.ഐ.ആർ സംശയ നിവാരണം എന്നിവക്ക് സൗകര്യം ഉണ്ട്.
കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ ഹെൽപ് ഡെസ്ക് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ആക്ടിങ് ജനറൽ സെക്രട്ടറി സലാം ചെട്ടിപ്പടി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡന്റ് റഊഫ് മശ്ഹൂർ തങ്ങൾ, സെക്രട്ടറിമാരായ ഗഫൂർ വയനാട്, ഷാഹുൽ ബേപ്പൂർ, ഐ.ടി വിങ് അംഗങ്ങളായ യാസർ, മിസ്ഹബ്, ഉമ്മർ ഉപ്പള, ഷരീഫ് ചേക്കു എന്നിവർ സന്നിഹിതരായി. ദിവസവും വൈകിട്ട് 6.30 മുതൽ 8.30 വരെ എസ്.ഐ.ആർ ഹെൽപ് ഡെസ്ക് പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.