കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി വയനാട് സഹായ തുക സംസ്ഥാന പ്രസിഡന്റ് നാസർ മശ്ഹൂർ തങ്ങൾക്ക് കൈമാറുന്നു
കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി വയനാട് സഹായ തുക കൈമാറി
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സമാഹരിക്കുന്ന വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് പാലക്കാട് ജില്ല കമ്മിറ്റി വിഹിതം കൈമാറി. 5,41,000 രൂപ ജില്ല പ്രസിഡന്റ് അഷ്റഫ് അപ്പക്കാടൻ സംസ്ഥാന പ്രസിഡന്റ് നാസർ മശ്ഹൂർ തങ്ങൾക്ക് കൈമാറി.
ചടങ്ങിൽ ട്രഷറർ ഹാരിസ് വള്ളിയോത്ത്, സെക്രട്ടറി ഷാഹുൽ ബേപ്പൂർ, ജില്ല ജനറൽ സെക്രട്ടറി ബഷീർ തെങ്കര, ട്രഷറർ അബ്ദുൽ റസാഖ് കുമരനല്ലൂർ, വൈസ് പ്രസിഡന്റ് മാരായ സൈദലവി ഒറ്റപ്പാലം, അഷറഫ് തൂത, ശിഹാബ് പൂവക്കോട്, നിസാർ പുളിക്കൽ, സുലൈമാൻ പിലാത്തറ, സൈദലവി വിളയൂർ, സാദിഖ് ദാരിമി, ഷഫീക്ക് മംഗലശ്ശേരി, നാസർ ഒറ്റപ്പാലം, അഷറഫ് പട്ടാമ്പി, കെ.വി. റഷീദ്, കെ.വി. അൻസാർ, സുലൈമാൻ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.