കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ വയനാട് സഹായം സംസ്ഥാന പ്രസിഡന്റ്
നാസർ മശ്ഹൂർ തങ്ങൾക്ക് കൈമാറുന്നു
വയനാടിനായി കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയും
കുവൈത്ത് സിറ്റി: ഉരുൾ ദുരിതം വിതച്ച വയനാടിന് സഹായവുമായി കെ.എം.സി.സി സമാഹരിക്കുന്ന ധന സമാഹരണത്തിലേക്ക് കൈത്താങ്ങായി കോഴിക്കോട് ജില്ല കമ്മിറ്റിയും. കമ്മിറ്റി വിഹിതമായ 14 ലക്ഷം രൂപ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിക്ക് കൈമാറി. ജില്ലയിലെ 13 മണ്ഡലം കമ്മിറ്റികളും സ്വരൂപിച്ചെടുത്ത തുകയാണ് ഇത്.
ഫർവാനിയയിൽ നടന്ന ചടങ്ങിൽ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് നാസർ മശ്ഹൂർ തങ്ങൾക്ക് ജില്ല പ്രസിഡന്റ് അസീസ് തിക്കോടി തുക കൈമാറി. ജില്ല ഭാരവാഹികളായ വി.പി. അബ്ദുല്ല, അലി അക്ബർ കറുത്തേടത്, ഗഫൂർ അത്തോളി, സമീർ തിക്കോടി, ടി.വി. സാദിഖ്, സംസ്ഥാന ഭാരവാഹികളായ ഗഫൂർ വയനാട്, ഹാരിസ് വള്ളിയോത്ത്, റൗഫ് മശ്ഹൂർ തങ്ങൾ, മണ്ഡലം ഭാരവാഹികൾ എന്നിവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.