കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​വ​ർ​ത്ത​കസം​ഗ​മം റ​ഊ​ഫ് മ​ശ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​വ​ർ​ത്ത​കസം​ഗ​മം

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​വ​ർ​ത്ത​കസം​ഗ​മ​വും വ​നി​ത വി​ങ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണ​വും ക​ലാ​വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു. മ​ങ്ക​ഫ് പ്രൈം ​ഓ​ഡി​റ്റോ​റി​യ​ത്തി​ലെ പ​രി​പാ​ടി കെ.​എം.​സി.​സി സ്റ്റേ​റ്റ് ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് റ​ഊ​ഫ് മ​ശ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്റ് റ​സാ​ഖ് അ​യ്യൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ വ​യ​നാ​ട്, വൈ​സ് പ്ര​സി​ഡ​ന്റ് ഇ​ഖ്ബാ​ൽ മാ​വി​ലാ​ടം, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ബ​ഷീ​ർ ബാ​ത്ത, അ​ഷ്‌​റ​ഫ് അ​യ്യൂ​ർ, മ​ൻ​സൂ​ർ ചൂ​രി, സ​ലാം ക​ള​നാ​ട്, കെ.​എം.​സി.​സി വ​നി​ത വി​ങ് പ്ര​സി​ഡ​ന്റ് ഡോ.​സ​ഹീ​മ മു​ഹ​മ്മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഫാ​ത്തി​മ സൈ​റ, ട്ര​ഷ​റ​ർ ഫാ​ത്തി​മ അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

ഇ.​കെ. മു​സ്ത​ഫ കോ​ട്ട​പ്പു​റം, സി​ജി കു​വൈ​ത്ത് ചെ​യ​ർ​മാ​ൻ കെ. ​അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്തു. സു​ലൈ​ഖ മു​ഹ​മ്മ​ദ്, സു​ഹ്റ അ​ബ്ദു​ൽ അ​സീ​സ്, ഷ​ബാ​ന അ​ബ്ദു​ൽ ഗ​ഫൂ​ർ എ​ന്നി​വ​ർ വ​നി​ത വി​ങ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി. പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ഇ​സ്മാ​യി​ൽ ബേ​വി​ഞ്ച​ക്കു​ള്ള ജി​ല്ല ക​മ്മി​റ്റി​യു​ടെ മെ​മ​ന്റോ പ്ര​സി​ഡ​ന്റ് റ​സാ​ഖ് അ​യ്യൂ​ർ അ​ദ്ദേ​ഹ​ത്തി​ന് കൈ​മാ​റി. ഹ​സ്സ​ൻ ഹാ​ജി ത​ഖ്‌​വ ഖി​റാ​അ​ത്ത് ന​ട​ത്തി. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​സ്ഹ​ബ് മാ​ട​മ്പി​ല്ല​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഖു​ത്തു​ബു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ഫാ​റൂ​ഖ് തെ​ക്കേ​ക്കാ​ട്, സു​ഹൈ​ൽ ബ​ല്ല, ക​ബീ​ർ ത​ള​ങ്ക​ര, റ​ഫീ​ഖ് ഒ​ള​വ​റ, ഖാ​ലി​ദ് പ​ള്ളി​ക്ക​ര, മു​ത്ത​ലി​ബ് തെ​ക്കേ​ക്കാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - K.M.C.C Kasaragod District Committee Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.