താഹ തൊടുപുഴക്ക് കെ.എം.സി.സിയുടെ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: നാട്ടിലേക്ക് തിരിക്കുന്ന താഹ തൊടുപുഴക്ക് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ഫർവാനിയ കെ.എം.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് ഡോ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ട്രഷറർ ഹാരിസ് വള്ളിയോത്ത് താഹ തൊടുപുഴയെ സദസ്സിന് പരിചയപ്പെടുത്തി. ഫാറൂഖ് ഹമദാനി, സലാം ചെട്ടിപ്പടി, റസാഖ് അയ്യൂർ, താഹ കോട്ടക്കൽ, ഗഫൂർ അത്തോളി എന്നിവർ ആശംസകൾ നേർന്നു.
കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും സെക്രട്ടറി ഷാഹുൽ ബേപ്പൂർ നന്ദിയും പറഞ്ഞു.
ചടങ്ങിൽ താഹ തൊടുപുഴ യാത്രയയപ്പിന് നന്ദി പറഞ്ഞു സംസാരിച്ചു. കെ.എം.സി.സിയുടെ ഉപഹാരം ഭാരവാഹികൾ അദ്ദേഹത്തിന് കൈമാറി.
നിലവിൽ കെ.എം.സി.സി സംസ്ഥാന കൗൺസിൽ അംഗമായ താഹ, മുൻകാലങ്ങളിൽ സംഘടനയിൽ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്.
കൂടാതെ ഇടുക്കി ജില്ല ഗ്ലോബൽ കെ.എം.സി.സി നേതാവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.